Fixation of 1:1 ratio between Pharmacist Gr I and Gr II – details called

Fixation of 1:1 ratio between Pharmacist Gr I and Gr II – details called for
Letter dtd 06/05/13         Annexure I           Annexure II

മൂന്ന് മെഡിക്കൽ കോളേജുകൾ തുടങ്ങാൻ നബാർഡിെന്റ 500 കോടി

തിരുവനന്തപുരം: കാസർകോട്, കോന്നി, ഇടുക്കി എന്നിവിടങ്ങളിൽ സർക്കാർ പുതുതായി തുടങ്ങുന്ന മെഡിക്കൽ കോളേജുകളുടെ നിർമാണത്തിന് നബാർഡ് 500 കോടി രൂപയുടെ പാക്കേജ് അനുവദിക്കും. മൂന്നിടത്തും നിർമ്മാണം ആരംഭിക്കാൻ 96 കോടി രൂപ ഉടൻ അനുവദിക്കും.
സ്ഥലമെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രാഥമിക രൂപരേഖയുമായി സംസ്ഥാന സർക്കാർ നേരത്തേ നബാർഡിനോട് ധനസഹായം തേടിയിരുന്നു. 1983ന് ശേഷം സർക്കാർ മേഖലയിൽ മെഡിക്കൽ കോളേജ് ആരംഭിച്ചിട്ടില്ലെന്നത് പരിഗണിച്ച് കേരളത്തിന്റെ മൂന്ന് അപേക്ഷകളും നബാർഡ് അംഗീകരിക്കുകയായിരുന്നു. ഇനി ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ, പരിസ്ഥിതി, സാങ്കേതിക ക്ളിയറൻസുകൾ എന്നിവയടക്കം വിശദമായ പദ്ധതിരേഖ നബാർഡിന് സമർപ്പിക്കണം.

മതിയായ രേഖകൾ നൽകിയതിനാൽ കോന്നി മെഡിക്കൽ കോളേജിന്റെ ആദ്യഘട്ട നിർമ്മാണത്തിന് 142 കോടി കഴിഞ്ഞയാഴ്ച നബാർഡ് അനുവദിച്ചു.
ആശുപത്രിയുടേയും മറ്റും നിർമ്മാണം തുടങ്ങാൻ 25 കോടി രൂപ സംസ്ഥാന സർക്കാരിന് ഉടൻ നൽകും. കാസർകോടിന് 160 കോടിയാവും നബാർഡ് അനുവദിക്കുക. ഇതിൽ 46 കോടി ആദ്യഘട്ടത്തിന് നൽകും. ഇടുക്കി മെഡിക്കൽ കോളേജിന് 145 കോടിയാണ് നൽകുക.

കേരളത്തിലെ പ്രാദേശിക വികസനത്തിന് നബാർഡ് കഴിഞ്ഞവർഷം മാറ്റിവച്ച 2,700 കോടി രൂപയിൽ വെറും 256 കോടി രൂപ മാത്രമാണ് അനുവദിക്കാനായത്. നബാർഡിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് പദ്ധതിരേഖയുണ്ടാക്കി സമയത്ത് സമർപ്പിക്കാതെ സംസ്ഥാനം ഉഴപ്പിയതിനാലാണ് 2500 കോടി ചെലവിടാനാകാതിരുന്നത്. മഞ്ചേരി, കാസർകോട്, ഇടുക്കി, കോന്നി, ഹരിപ്പാട് എന്നിവിടങ്ങളിലാണ് സർക്കാർ പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നത്.

കോന്നി
18 മാസംകൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കണമെന്ന നിർദ്ദേശത്തോടെയാണ് കോന്നി ഐരവൺ വില്ലേജിലെ മെഡിക്കൽ കോളേജിന് 142 കോടി രൂപ നബാർഡ് നൽകുന്നത്. അവിടെ റവന്യൂ വകുപ്പ് കൈമാറിയ 55 ഏക്കറിൽ 300 കിടക്കകളുള്ള ആശുപത്രി, അഡ്മിനിസ്‌ട്രേറ്റീവ് ബ്‌ളോക്ക് എന്നിവയുടെ നിർമ്മാണം തുടങ്ങാനാണ് 25 കോടി ആദ്യം നൽകുന്നത്. കോന്നി മെഡിക്കൽ കോളേജിന്റെ ആദ്യഘട്ടം പൂർത്തിയാക്കാൻ 170 കോടിയോളം ചെലവുവരും.

കാസർകോട്
ബദിയടുക്ക പഞ്ചായത്തിൽ 60 ഏക്കർ സ്ഥലത്താണ് മെഡിക്കൽകോളേജ് വരിക. മന്ത്രി ശിവകുമാർ നേരിട്ടെത്തി റോ‌ഡ്, വൈദ്യുതി, വെള്ളം, ഭൂഗർഭജലം, മലിനീകരണ നിയന്ത്രണം, മലിനജല സംസ്കരണം, പൊതുഗതാഗതം, കെട്ടിടനിർമ്മാണം എന്നിവയ്ക്കെല്ലാം ധാരണയുണ്ടാക്കി. 280 കോടിയുടെ പദ്ധതിയിൽ ആശുപത്രി പണി തുടങ്ങാൻ 46 കോടിരൂപ നബാർഡ് അനുവദിക്കും. പദ്ധതി വൈകിയതുമൂലം പ്ളാന്റേഷൻ കോർപ്പറേഷൻ 50 കോടിയുടെ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയിരുന്നു.

ഇടുക്കി
പൈനാവിൽ ജില്ലാ പഞ്ചായത്തിന്റെ 180 കിടക്കകളുള്ള ആശുപത്രിയും അതിനോട് ചേർന്ന 45 ഏക്കർ സ്ഥലവും സർക്കാർ ഏറ്റെടുത്ത് മെഡിക്കൽ കോളേജാക്കുകയാണ്. ആദ്യഘട്ടത്തിൽ 300 കിടക്കകളുള്ള ആശുപത്രിയാണ് പണിയുക. പരിസ്ഥിതി ദുർബല പ്രദേശമായതിനാൽ മൂന്നുനിലകളിലുള്ള നിർമാണമേ അനുവദിക്കൂ. 160 കോടി രൂപയാണ് സർക്കാർ നബാർഡിനോട് ആവശ്യപ്പെട്ടത്. സർക്കാരിന്റെ ആദ്യഘട്ട സഹായമായി 6.23 കോടി അനുവദിച്ചിട്ടുണ്ട്.

മെഡിക്കല്‍ ഇന്‍ഷുറന്‍സ് വ്യാപകമാക്കും – മുഖ്യമന്ത്രി

മെഡിക്കല്‍ ഇന്‍ഷുറന്‍സ് വ്യാപകമാക്കും – മുഖ്യമന്ത്രി

പൊതുജനങ്ങള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോഗ്യരംഗത്തെ സര്‍ക്കാര്‍ സംവിധാനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിനു ജില്ലകള്‍തോറും സംഘടിപ്പിക്കുന്ന ആരോഗ്യ അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം ജില്ലാ അദാലത്തും തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരാതികള്‍ ഇല്ലാതാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. അദാലത്ത് വിജയകരമായാല്‍ മറ്റ് വകുപ്പുകള്‍ക്കും ഇത് മാതൃകയാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇന്ന് ആരോഗ്യമേഖലയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ജനങ്ങള്‍ക്ക് ആവശ്യവും അതാണ്. ലോകത്തുള്ള എല്ലാ ചികിത്സയും കേരളത്തിലും ലഭ്യമാണ്. എന്നാല്‍ ജനങ്ങള്‍ കടുത്ത ആരോഗ്യ പ്രശ്നത്തോടൊപ്പം ചികിത്സാചെലവ് വഹിക്കാനാകാതെയും ബുദ്ധിമുട്ടുന്നുണ്ട്. അതിനുപരിഹാരമായി എന്തുതരം സഹായവും സര്‍ക്കാര്‍ നല്‍കും. ഇതിന്റെ ഭാഗമായാണ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് വ്യാപകമാക്കുന്നത്. ജനറിക് മെഡിസിനുകളും കൂടുതല്‍ വ്യാപകമാക്കും. ആരോഗ്യത്തിനുള്ള അവകാശം ജനങ്ങളുടെ അവകാശമായി മാറിയാല്‍ മാത്രമേ ആരോഗ്യ മേഖല കരുത്തുറ്റതാകുകയുള്ളൂ. ഇതിനുള്ള നിയമം കൊണ്ടുവരേണ്ടത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഇതിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ അതിനിടക്കുതന്നെ സംസ്ഥാനത്ത് ആരോഗ്യരംഗത്ത് ജനങ്ങള്‍ക്കുവേണ്ടി ചെയ്യാനാകുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് വ്യക്തമായ ലക്ഷ്യബോധമുണ്ട്. എല്ലാ ജില്ലകളിലും സര്‍ക്കാരിന് മെഡിക്കല്‍ കോളേജ് എന്ന ഗവണ്‍മെന്റ് പ്രഖ്യാപനം നടപ്പിലാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യപരിപാലന രംഗത്ത് സര്‍ക്കാര്‍ ഏറെ ശ്രമങ്ങള്‍ നടത്തിവരുന്നുണ്ടെന്നും ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ജൂണ്‍ എട്ടുവരെയാണ് ആരോഗ്യവകുപ്പ് അദാലത്തുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആരോഗ്യപരിപാലനരംഗത്ത് സേവന നിലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കേരളത്തിന്റെ ആരോഗ്യപരിപാലന രംഗം ദേശീയതലത്തില്‍തന്നെ മുന്നിലാണെങ്കിലും ആനുകാലികമായ പലപുതിയ വെല്ലുവിളികളും പകര്‍ച്ചവ്യാധികളുടെ രൂപത്തില്‍ കേരളം നേരിടുന്നുണ്ട്. ഇതിനെയൊക്കെ ഫലപ്രദമായി തടയേണ്ടതുണ്ട്. നിലവിലുള്ള നേട്ടങ്ങള്‍ നിലനിര്‍ത്തുകയും ആരോഗ്യരംഗം സമഗ്രമായി മുന്നോട്ടുകൊണ്ടുപോകുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സമഗ്ര ആരോഗ്യനയത്തിന്റെ കരട് രൂപം സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സമഗ്ര ആരോഗ്യനയം പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Search
Advertisement
Log on to the Official website of Kerala NGO Association www.keralangoassociation.in or www.ngoa.in

Enter your email address to subscribe to this blog and receive notifications of new posts by email.

Join 2 other subscribers